പുന്നയൂർ: കോവിഡ് പ്രതിസന്ധികൾക്ക് ശേഷം കുട്ടികൾക്ക് മാനസിക ഉന്മേഷത്തിനു വേണ്ടി എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ കളിമുറ്റമൊരുക്കി. ‘കളിമുറ്റമൊരുക്കാം’ ചടങ്ങിന്റെ ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഹംസ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ റഹിം വീട്ടിപറമ്പിൽ, ചാവക്കാട് സി.ഇ.ഒ അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എസ് ഷിഹാബ്, സ്കൂൾ മാനേജർ ആർ.പി ബഷീർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ സജിത്ത് മാസ്റ്റർ, സ്കൂൾ വൈസ് പ്രിൻസിപ്പൽ റീന ടീച്ചർ, ബി.ആർ.സി കോർഡിനേറ്റർ മീന ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ വിജയൻ, വാർഡ് മെമ്പർ എ.സി ബാലകൃഷ്ണൻ, എം.പി.ടി.എ പ്രസിഡണ്ട് റംല, ജനമൈത്രി പോലീസ് മുനീർ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഷീൻ മാസ്റ്റർ, പി.ടി.എ മെമ്പറും പുന്നയൂർ പഞ്ചായത്ത് മെമ്പറുമായ അസീസ് മന്ദലാംകുന്ന്, സ്റ്റാഫ് സെക്രട്ടറി സാൻഡി ഡേവിഡ് മാസ്റ്റർ, ഹെൽത്ത് ഇൻസ്പെക്ടർ ഹരിദാസ്, ആശാ വർക്കർ സിനി, എന്നിവർ സംസാരിച്ചു.