Friday, April 4, 2025

അൽ ഐൻ കെ.എം.സി.സി തൃശൂർ ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ ഹഖ് കുട്ടോത്തിന് യാത്രയപ്പ് നൽകി

അൽ ഐൻ: സുദീർഘമായ പ്രവാസജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന അൽ ഐൻ കെ.എം.സി.സി തൃശൂർ ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ ഹഖ് കുട്ടോത്തിന് അൽ ഐൻ തൃശൂർ ജില്ല കെ.എം.സി.സി യാത്രയപ്പ് നൽകി. സംസ്ഥാന സെക്രട്ടറി എസ്.കെ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസൽ ഹംസ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് അഫ്സൽ ചെറുതുരുത്തി, സെക്രട്ടറിമാരായ അൻസാർ ചാവക്കാട്, ഷെല്ലി അബൂബക്കർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ കലാം പി ഹമീദ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മുത്തലിബ് ചാവക്കാട് നന്ദിയും പറഞ്ഞു. യാത്രയയപ്പിന് നന്ദിയറിയിച്ച് അബ്ദുൽ ഹഖ് കുട്ടോത്ത് സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments