Saturday, November 23, 2024

പാർക്കിങ് സമുച്ചയം: ഗുരുവായൂർ ദേവസ്വം ചെയർമാൻ എട്ടുകാലി മമ്മൂഞ്ഞിനെ ഓർമ്മിപ്പിക്കുന്നതായി ദിലീപ് നായർ

ഗുരുവായൂർ: നരേന്ദ്രമോദി സർക്കാർ പ്രസാദ് പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയ ബഹുനില പാർക്കിങ് സമുച്ചയം ദേവസ്വത്തിൻ്റേതാണന്ന് അവകാശപ്പെടുന്ന ചെയർമാൻ എട്ടുകാലി മമ്മൂഞ്ഞിനെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് ഡി.എസ്.ജെ.പി സംസ്ഥാന ട്രഷറർ ദിലീപ് നായർ പറഞ്ഞു. പാർക്കിങ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്നുകൊടുക്കണം. ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യമായി നിർമ്മിച്ച സമുച്ചയത്തിൽ പാർക്കിങിന് പണം ഈടാക്കുന്ന ദേവസ്വം തീരുമാനം പുനർ പരിശോധിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
ഗുരുവായൂർ ദേവസ്വം ഗുരുവായൂർ ക്ഷേത്രത്തെ കച്ചവട കണ്ണോടു കൂടി കാണുന്നത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഗുരുവായൂരിന്റെ നെടുംതൂണായ വ്യാപാരികളെ അവഹേളിക്കുന്ന ദേവസ്വം ചെയർമാന്റെ നിലപാട് പ്രതിഷേധാർഹമാണ്. കേന്ദ്ര സർക്കാർ സംസ്ഥാനത്തിനു നൽകിയ പല പദ്ധതികളും സ്വന്തം പദ്ധതികളാക്കി അവതരിപ്പിച്ച് കൈയ്യടി നേടാനുള്ള ശ്രമമാണ് കഴിഞ്ഞ അഞ്ചു വർഷമായി ഇടതു സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പിന്തുണയോടെ ഗുരുവായൂരിൽ നിന്ന് മത്സരിച്ച സ്ഥാനാർത്ഥി എന്ന നിലയിൽ ബി.ജെ.പിയുടെ സമരത്തിന് പിന്തുണ നൽകുന്നതായും ഡി.എസ്.ജെ.പി നേതാവ് ദിലീപ് നായർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments