എറണാകുളം: കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച കെ.പി.സി.സി നിര്‍വാഹക സമിതി അംഗവും ഐ.എന്‍.ടി.യു.സി സംസ്ഥാന ഭാരവാഹിയുമായ ടി.വി.പുരം രാജു സി.പി.ഐയില്‍ ചേര്‍ന്നു. വീക്ഷണം പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായിരുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി പി. രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. സുഗതൻ, എഐടിയുസി ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി തുടങ്ങിയവര്‍ ചേര്‍ന്ന് ടി.വി.പുരം രാജുവിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. 27കൊല്ലമായി സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്ത കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലെന്നും മുതിര്‍ന്ന നേതാക്കളെ പാടേ അവഗണിച്ചുള്ള പുതിയ നേതൃത്വത്തിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കുമെന്നും ടി.വി.പുരം രാജു പറഞ്ഞു.