Thursday, April 3, 2025

മുതുവട്ടൂർ മുതൽ ഗുരുവായൂർ പടിഞ്ഞാറെ നട വരെ നാളെ മുതൽ ഗതാഗതം നിരോധിച്ചു

ചാവക്കാട്: മുതുവട്ടൂർ മുതൽ ഗുരുവായൂർ പടിഞ്ഞാറെ നട വരെ റോഡിൽ നാളെ (ഒക്ടോബർ 12) മുതൽ ഗതാഗതം പൂർണമായും നിരോധിക്കും. അമൃത് പദ്ധതിയുടെ ഭാഗമായി നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ്  നിയന്ത്രണം ഏർപ്പെടുത്തിയത്. മുതുവട്ടൂർ രാജാ ആശുപത്രിക്ക് മുന്നിലൂടെ ബി.എസ്.എൻ.എൽ ജംഗ്ഷൻ വഴി ഗുരുവായൂർ പടിഞ്ഞാറെ നട വരെ നീളുന്ന റോഡിലാണ് ഗതാഗതം തടസ്സപ്പെടുക. പണി പൂർത്തിയാകും വരെ വാഹനങ്ങൾ മമ്മിയൂർ ജംഗ്ഷൻ വഴി പോകേണ്ടതാണെന്ന് ചാവക്കാട് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments