Saturday, November 23, 2024

വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ചാലിശ്ശേരി: പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടറായ വടക്കേ പുരക്കൽ നാരായണൻ (74), ഭാര്യ ഇന്ദിര (70), എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപം ഉളള വിറകു പുരയിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. പരസ്പരം കയറു കൊണ്ടു കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് അല്പ സമയത്തിനകം എത്തും. പുലർച്ചെ രണ്ട് മണിയോടെ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിക്കുന്നത്. ദമ്പതികൾക്ക് മൂന്ന് പെണ്മക്കൾ ആണ്. ഇവർ വിവാഹം കഴിഞ്ഞു ഭർത്തൃ വീട്ടിലാണ് താമസം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments