Friday, September 20, 2024

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി കെ.പി വിനയന്‍ ചുമതലയേറ്റു

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി കെ.പി വിനയന്‍ ഇന്ന് ചുമതലയേറ്റു.

https://www.facebook.com/101192858264920/posts/396682445382625/

അഡ്മിനിസ്‌ട്രേറ്ററുടെ അധിക ചുമതല വഹിയ്ക്കുന്ന തൃശൂര്‍ ജില്ല കലക്ടര്‍ ഹരിത വി കുമാറില്‍നിന്നാണ് ചുമതലയേറ്റെടുത്തത്. ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ്, ഭരണ സമിതി അംഗങ്ങളായ കെ അജിത്, അഡ്വ. കെ.വി മോഹനകൃഷ്ണൻ, എ.വി പ്രശാന്ത്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ഗീത, ഓഫീസ് മാനേജർ രാധിക തുടങ്ങിയവർ സംബന്ധിച്ചു.

ധനകാര്യ വകുപ്പില്‍ റിജീയണല്‍ ജോയന്റ് ഡയറക്ടറായിരുന്ന വിനയൻ, ഡെപ്യുട്ടേഷനിലാണ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ 45-ാമത് അഡ്മിനിസ്‌ട്രേറ്ററാണ്
കണ്ണൂർ സ്വദേശിയായ കെ.പി വിനയന്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments