Sunday, August 17, 2025

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട ; മൂന്ന് പേർ പിടിയിൽ

ചാലക്കുടി: ചാലക്കുടിയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവാണ് ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. കാറിലുണ്ടായിരുന്ന കൊച്ചി സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചാലക്കുടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവെത്തുന്നതായുള്ള വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ആന്ധ്രാ പ്രദേശില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് അറിയിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments