Friday, September 20, 2024

മായന്നൂരിൽ സഞ്ചരിക്കുന്ന ബാർ; 9 ലിറ്റർ മദ്യവുമായി ബൈക്കിൽ കറങ്ങിയ 2 പേർ എക്സൈസിന്റെ വലയിൽ

തൃശൂർ: വിൽപ്പനക്കായി ബൈക്കിൽ 9 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കറങ്ങിയ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. മായന്നൂർ മാങ്കുളം പുത്തൻവീട്ടിൽ നാരായണൻകുട്ടി (41), മൂത്തേടത്ത് പടി രഞ്ജിത് (23) എന്നിവരെയാണ് പഴയന്നൂർ എക്സൈസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച ഹീറൊ ഗ്ലാമർ ബൈക്കും പിടിച്ചെടുത്തു. നാരായണൻകുട്ടിയെ ഒന്നാം പ്രതിയായും, രഞ്ജിത്തിനെ രണ്ടാം പ്രതിയായും കേസെടുത്തു. പ്രിവൻ്റീവ് ഓഫീസർ രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ മീരാ സാഹിബ്, ലത്തീഫ്, ജിതേഷ് കുമാർ എമി ജോർജ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments