Friday, September 20, 2024

ഷാർജ പാം അക്ഷരതൂലിക പുരസ്കാര ജേതാവ് അക്ബർ അണ്ടത്തോടിനെ പാപ്പാളി സൗഹൃദ കൂട്ടായ്മ ആദരിച്ചു

പുന്നയൂർക്കുളം: സ്വന്തം നാടിന്റെ പേര് അറബ് നാട്ടിൽ വാനോളം ഉയർത്തിയ ഷാർജ പാം അക്ഷരതൂലിക
പുരസ്കാര ജേതാവ് അക്ബർ അണ്ടത്തോടിനെ പാപ്പാളി സൗഹൃദ കൂട്ടായ്മ ആദരിച്ചു. പാപ്പാളിയിൽ അക്ബറിന്റെ വസതിയിൽ വെച്ചു നടന്ന ചടങ്ങിൽ പാപ്പാളി സൗഹൃദ കൂട്ടായ്മ രക്ഷാധികാരി സൈനുദ്ധീൻ പാപ്പാളി, രക്ഷാധികാരിയും എഴുത്തുകാരനുമായ ഷാഹു പടിഞ്ഞാറയിൽ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. ചെയർമാൻ റൗഫ് മാലിക്കുളം കൂട്ടായ്മക്ക് വേണ്ടി പൊന്നാട അണിയിച്ചു. കൺവീനർ സാദാത്ത്, സവാദ് തേച്ചൻ, സിറാജ് പെരുമ്പുള്ളി, ഷംസീർ അസൈനാരകത്ത്, അഷറഫ് കോർമ്പത്തയിൽ, മാലിക്കുളം ഹനീഫ എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments