ഗുരുവായൂർ: അർബൻ ബാങ്ക് അഴിമതിയിൽ നാണം കെട്ട ഗുരുവായൂരിലെ കോൺഗ്രസ് അഴിമതിയിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്ന് ബി.ജെ.പി ഗുരുവായൂർ നഗരസഭ കമ്മറ്റി ആരോപിച്ചു. മാസങ്ങൾക്ക് മുൻപ് ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയവരെ ബി.ജെ.പിക്കാരെന്ന് പറഞ്ഞ് പ്രചരണം നടത്തുകയും ഇവർക്ക് കോൺഗ്രസിൽ അംഗത്വം നൽകുകയുമാണ് ചെയ്തത്. ഈ നാടകം പൊതുജനം പുച്ഛിച്ചു തള്ളും. കഴിഞ്ഞ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വോട്ട് മറിക്കുകയും സോഷ്യൽ മീഡിയയിലൂടെ സംഘടന വിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്തതിനെ തുടർന്ന് ബി.ജെ.പിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടവരാണ് ഇക്കഴിഞ്ഞ ദിവസം കോൺഗ്രസ്സിലേക്ക് പോയത്. ഇവരെ മാസങ്ങൾക്ക് മുൻപ് തന്നെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയിരുന്നതായും ബി.ജെ.പി നഗരസഭ കമ്മറ്റി അറിയിച്ചു.