Saturday, April 11, 2026

അരിസഞ്ചിയില്‍ കഞ്ചാവ് കടത്ത്; പാലാ സ്വദേശി അറസ്റ്റില്‍

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് തെക്കും ഭാഗത്ത് അരിസഞ്ചിയില്‍ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോട്ടയം പാലാ സ്വദേശി കൊട്ടാരംകുന്നേല്‍ ജോമോന്‍ ജേക്കബ് ആണ് തൊടുപുഴ പോലിസിന്റെ പിടിയിലായത്. അരിസഞ്ചിക്കുള്ളില്‍ ഒളിപ്പിച്ച് ബൈക്കില്‍ കടത്തുകയായിരുന്നു കഞ്ചാവ്. ജോമോനൊപ്പം മുണ്ടായിരുന്ന സുഹൃത്ത് ജീവന്‍ സജി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജോമോനെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments