ഗുരുവായൂർ: നഗരസഭയുടെ മാനസീകോല്ലാസ പരിപാടിയായ ‘അരികെ’യുടെ അണിയറ പ്രവർത്തകരെ ആദരിച്ചു. ആസ്വാദക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നഗരസഭ ചെയർമാർ എം കൃഷ്ണദാസ്, സെക്രട്ടറി പി.എസ് ഷിബു, നോഡൽ ഓഫീസർ മോനിഷ ജിജോ തോമസ്, മീഡിയ ടീം അംഗങ്ങളായ മുഹാസ് മുഹമ്മദലി, കിഷോർ കുമാർ, ജിബിൻലാൽ , ഹസൻ ഷാദുലി, കൃഷ്ണകുമാർ, അഞ്ജിത്ത്, ബുഷ് ആൻ്റീസ് എന്നിവരെയാണ് ആദരിച്ചത് .
സതീഷ് വാര്യർ അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രനാഥ പണിക്കർ
എം സി ഹൈദ്രാലി, ദേവീദാസൻ കെ, വത്സൻ കളത്തിൽ, എം.പി ഗോപാലൻ, പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
എം രതി ടീച്ചർ സ്വാഗതവും സീതാറാം ഐ.എസ് നന്ദിയും പറഞ്ഞു.