Wednesday, April 2, 2025

ചേറ്റുവ പുഴയിലെയും, ഒരുമനയൂർ കാളമാൻ കനാലിലെയും ചെളി നീക്കം ചെയ്യൽ: എൻ.കെ അക്ബർ എം.എൽ.എ സ്ഥലം സന്ദർശിച്ചു

ചാവക്കാട്: ചേറ്റുവ പുഴയിലെയും, ഒരുമനയൂർ കാളമാൻ കനാലിലെയും ചെളി നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പി.എം അഹമ്മദ്, എങ്ങണ്ടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുശീല സോമൻ, ഒരുമനയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാഹിബാൻ, വൈസ് പ്രസിഡന്റ്‌ രവീന്ദ്രൻ, കെ.എൻ ഉണ്ണികൃഷ്ണൻ, രാജേഷ് എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.

https://www.facebook.com/101192858264920/videos/978482103010680/

ഗുരുവായൂർ
മണ്ഡലത്തിലെ എങ്ങണ്ടിയൂർ, ഒരുമനയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന ചേറ്റുവ പുഴയുടെ ഭാഗങ്ങളും, കാളമാൻ കനാൽ ഭാഗങ്ങളും ചെളിയാൽ മൂടപ്പെട്ട് സമീപവാസികൾ ദുരിതത്തിലാണെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിനെ എം.എൽ എ നേരിൽ കാണുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പെടെയുള്ള വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്നാണ് ചെളി മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലായത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments