ചേറ്റുവ: സ്നേഹ തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ ജീവകാരുണ്യ പുരസ്കാരം പാലിയേറ്റീവ് പ്രവർത്തകനും പ്രകൃതി ചികിത്സാ പ്രചാരകനുമായ റൗഫ് ചേറ്റുവയ്ക്ക് സമ്മാനിച്ചു. മദർതെരേസയുടെ സ്മരണാർത്ഥം ആചരിക്കുന്ന ലോക ജീവകാരുണ്യ ദിനത്തിന്റെ ഭാഗമായാണ് സ്നേഹ തണൽ ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം സമ്മാനിച്ചത്. പുരസ്കാര ചടങ്ങ് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻ വി.സി അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.എ സലിം, രക്ഷാധികാരി ജിഹാസ് വലപ്പാട്, വാർഡ് അംഗം ശിവദാസ് കരിപ്പയിൽ, അരവിന്ദൻ പണിക്കശ്ശേരി, സി.കെ ബിജോയ് മാസ്റ്റർ, കെ.എസ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.ട്രസ്റ്റ് ഭാരവാഹികളായ പി.സി ഹഫ്സത്ത്, അശോകൻ കണ്ണോത്ത്, പി.എം മുഹമ്മദ്,വസന്ത ദേവലാൽ, ഷൺമുഖരാജ് മാസ്റ്റർ,സുനിൽകുമാർ ഉള്ളാട്ടിൽ, പി.ആർ പ്രേംലാൽ എന്നിവർ നേതൃത്വം നൽകി. പാലിയേറ്റീവ് രംഗത്തെ രണ്ടര പതിറ്റാണ്ട് കാലത്തെ നിസ്വാർത്ഥ സേവനമാണ് റൗഫ് ചേറ്റുവയെ അവാർഡിന് അർഹനാക്കിയത്.