Friday, March 28, 2025

രണ്ട് ഡോസ് വാക്സിൻ എടുത്ത ഗുരുവായൂർ ക്ഷേത്രം ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു

ഗുരുവായൂർ: രണ്ട് ഡോസ് വാക്സിൻ എടുത്ത ഗുരുവായൂർ ക്ഷേത്രം ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു. ക്ഷേത്രം അറ്റെൻഡർ കോഴിക്കോട് മാവൂർ സ്വദേശി പി ബാബുവാണ് മരിച്ചത്. കോവിഡ് ബാധിച്ച് കുന്നംകുളത്തെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ ആശു പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തിരുന്ന ബാബുവിന് ഡെൽറ്റ വക ഭേദം ആണ് ബാധിച്ചിരുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്കാരം നാട്ടിൽ നടന്നു. രണ്ട് ഡോസ് വാക്സിൻ എടുത്ത ബാബു കോവിഡ് ബാധിച്ചു മരിച്ചതോടെ ക്ഷേത്രത്തിലെ മറ്റു ജീവനക്കാരും ആശങ്കയിൽ ആണ്

RELATED ARTICLES
- Advertisment -

Most Popular

Recent Comments