ന്യൂഡൽഹി: രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് 11 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. എ.ഡി.ജി.പി യോഗേഷ് ഗുപ്ത വിശിഷ്ടസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി.
ഐ.ജി ജി.സ്പർജൻ കുമാർ, എസ്.പിമാരായ ബി.കൃഷ്ണകുമാർ, ടോമി സെബാസ്റ്റ്യൻ (റിട്ട.), ഡിവൈ.എസ്.പിമാരായ അശോകൻ.എ, (റിട്ട.), അരുൺ കുമാർ.എസ്, ഇൻസ്പെക്ടർ സജി കുമാർ.ബി, ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ കിഴക്കേ വീട്ടിൽ ഗണേഷൻ, സബ് ഇൻസ്പെക്ടർ സിന്ധു പി.വി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ സദാശിവൻ, സതീശൻ. എം എന്നിവർക്കാണ് സ്തുത്യർഹസേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചത്