Friday, September 20, 2024

പരീക്ഷാ വിജയികൾക്ക് സ്നേഹാദരവുമായി മുഹമ്മദൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്, മുഹമ്മദൻസ് ലൈഫ് ലൈൻ ചാരിറ്റി പ്രവർത്തകർ

ബ്ലാങ്ങാട്: 2020-21 വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക്  സ്നേഹാദരവുമായി മുഹമ്മദൻസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്, മുഹമ്മദൻ ലൈഫ് ലൈൻ ചാരിറ്റി പ്രവർത്തകർ. കടപ്പുറം പഞ്ചായത്തിലെ 1,2,15,16, എന്നീ വാർഡുകളിലെ വിദ്യാർഥികളെയാണ് ഉപഹാരം നൽകി ആദരിച്ചത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  മിസ്രിയ  മുസ്താഖ് അലിയും ലൈഫ് ലൈൻ ചാരിറ്റി പ്രസിഡൻ്റ് ഉസ്മാനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ക്ലബ്ബ് പ്രസിഡന്റ്‌ അഫ്നാൻ, സെക്രട്ടറി റാസിഖ് മറ്റു അംഗങ്ങളായ റൗഫ്, ഷെഫീഖ്, ഷാഹിർ, നൂറസ്, അശ്വിൻ, സലാഹു, അച്ചു, റിച്ചു, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments