Friday, March 28, 2025

മണത്തലയിൽ ലാസിയോ ആംബുലൻസ് സർവ്വീസ് ആരംഭിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് മൂന്നാം വാർഷികത്തോടനുബന്ധിച്ച് രണ്ടാമത് ആംബുലൻസ് സർവീസിന് തുടക്കമായി. മണത്തലയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി പി.എസ്‌ മുനീർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.എച്ച് താഹിർ സ്വാഗതവും ട്രഷറർ സി കെ രമേശ് നന്ദിയും പറഞ്ഞു.
പ്രവാസി പ്രതിനിധി സിറാജ്,‌ അംഗങ്ങളായ വി.എ നവാസ്, കെ.എച്ച് ഷഫീക്, ടി.എം ഷഫീക്ക്‌ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ചാവക്കാട് പോലീസ് സ്റ്റേഷനിലെ വിശപ്പ് രഹിത ചാവക്കാട് പദ്ധതിയിയിലേക്ക് ഉച്ചഭക്ഷണവും ചാവക്കാട് ആശുപത്രിയിലെ കോവിഡ് രോഗികൾക്കും വഴിയോരങ്ങളിൽ കഴിയുന്നവർക്കും ഭക്ഷണം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments