Tuesday, July 1, 2025

അനിശ്ചിതത്വങ്ങൾ അവസാനിച്ചു: മെസി ബാഴ്‌സലോണ വിട്ടു; സേവനങ്ങൾക്ക് നന്ദി പറഞ്ഞ് ബാഴ്‌സയുടെ വാർത്തക്കുറിപ്പ്; ഞെട്ടി ഫുട്ബോൾ ലോകം

അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവിൽ സ്ഥിരീകരണമായി. ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് അര്‍ജന്‍റീന സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണ വിട്ടു. മെസിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസിയെ ഔദ്യോഗികമായി അറിയിച്ചു. ക്ലബ്ബിനായി മെസി നല്‍കിയ സേവനങ്ങള്‍ക്ക് ബാഴ്സ നന്ദി അറിയിച്ചു. താരം ഇനി ക്ലബിനൊപ്പം തുടരില്ലെന്ന് ബാഴ്സലോണ തന്നെ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ അറിയിച്ചു. സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് താരം ക്ലബ് വിടുകയാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. 

ഈ സീസണൊടുവില്‍ ബാഴ്സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസ്സിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments