Friday, September 20, 2024

തിരുവെങ്കിടം പാനയോഗത്തിന്റെ ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം തായമ്പകാചാര്യൻ ശുകപുരം രാധാകൃഷ്ണന്

ഗുരുവായൂർ: തിരുവെങ്കിടം പാനയോഗത്തിന്റെ ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം തായമ്പകാചാര്യൻ ശുകപുരം രാധാകൃഷ്ണന്. പുരസ്ക്കാരം ആഗസ്റ്റ് 6 ന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ് 6 ന് രാവിലെ 10.30ന് തിരുവെങ്കിടം എൻ എസ് എസ് ഹാളിൽ വെച്ച് വിതരണം ചെയ്യും. ചടങ്ങിൽ വാദ്യ കലാകാരന്മാരായ ഗുരുവായൂർ ശ്യാമളൻ, ഗുരുവായൂർ കേശവദാസ്, ഗുരുവായൂർ വിമൽ എന്നിവരെയും ആദരിക്കും. വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ ശശി വാറനാട്ട് , ഗുരുവായൂർ ജയപ്രകാശ്, മാധവൻ പൈക്കാട്ട്, ഷൺമുഖൻ തെച്ചിയിൽ, ഉണ്ണികൃഷ്ണൻ എടവന, ഇ ദേവീദാസൻ, മുരളി അകമ്പടി എന്നിവർ പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments