കടപ്പുറം: വിദേശ രാജ്യങ്ങളില്‍ നിന്നും അവധിക്ക് നാട്ടിലെത്തി ലോക്ക്ഡൗണ്‍ കാരണം തൊഴിലിടങ്ങളിലേയ്ക്ക് തിരികെ വരാൻ സാധിക്കാത്ത സാഹചര്യത്തിൽ അബുദാബി കടപ്പുറം മുസ്ലിം വെൽഫയർ അസോസിയേഷൻ പ്രവർത്തകർക്ക് ധനസഹായം നൽകി. ഏപ്രിൽ 23ന് മുൻപ് നാട്ടിൽ പോയി കുടുങ്ങിയ പത്തോളം മെമ്പർമാർക്കാണ് ധനസഹായം നൽകിയത്. പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ നയതന്ത്ര ഇടപെടലുകള്‍ കാര്യക്ഷമാക്കാനും ന്യായമായ നിരക്കില്‍ വിമാനടിക്കറ്റ് നല്‍കുന്നവിധം വിമാനസര്‍വ്വീസ് പുനരാംരഭിക്കാനും നടപടി ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് നാട്ടിൽ കുടിങ്ങിയ പ്രവാസികൾ. എ.കെ.എം.ഡബ്ലിയു.എ
അബുദാബി പ്രസിഡന്റ് പി.കെ ബദറു, ആക്ടിംഗ് സെക്രട്ടറി നിഷാക് കടവിൽ, നൂറുദ്ധീൻ സി.പി, സി സബൂർ, പി.കെ മൻസൂർ എന്നിവർ നേതൃത്വം നൽകി.