Friday, September 20, 2024

ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി രണ്ടു പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ

ചാവക്കാട്: ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കു മരുന്നുമായി രണ്ടുപേര്‍ ചാവക്കാട് പോലീസിന്റെ പിടിയിൽ. പെരുമ്പിലാവ് കരിക്കാട് കോട്ടപ്പുറത്ത് വീട്ടില്‍ 20 വയസുള്ള സനു , ഒല്ലൂക്കാരന്‍ വീട്ടില്‍ 26 വയസുള്ള ലിജോ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന 100 ഗ്രാം എം.ഡി.എം.എ വിഭാഗത്തില്‍പ്പെടുന്ന അതിമാരകമായ സിന്തറ്റിക് മയക്കുമരുന്നാണ് ഇവരിൽ നിന്നും പിടികൂടിയത്. ഈ മയക്കുമരുന്നിന് ഒരു ഗ്രാമിന് 4000 രൂപ മുതല്‍ വിലയുണ്ട്. ഗുരുവായൂര്‍ എ.സി.പി കെ.ജി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments