Wednesday, April 2, 2025

ഒളിമ്പിക്സ് ഫുട്ബോൾ: അർ‍ജന്‍റീനയും ജർമനിയും പുറത്ത്, ബ്രസീല്‍ ക്വാര്‍ട്ടറിൽ

ടോകിയോ: ഒളിമ്പിക്സ് ഫുട്ബാളില്‍ അര്‍ജന്‍റീന ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്ത്. സ്പെയിനുമായുള്ള നിര്‍ണായക മത്സരം ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് കോപ്പ ചാമ്പ്യന്മാർക്ക് പുറത്തേക്ക് വഴിതെളിഞ്ഞത്. 66-ാം മിനിറ്റില്‍ മെറീനോ സ്‌പെയിനിനായി ലക്ഷ്യം കണ്ടപ്പോള്‍ 87-ാം മിനിറ്റില്‍ ബെല്‍മോന്‍റെ അര്‍ജന്‍റീനയുടെ സമനില ഗോള്‍ നേടി.
ആദ്യ മത്സരത്തില്‍ അര്‍ജന്‍റീന ആസ്ട്രേലിയയോട് തോറ്റിരുന്നു. ഗ്രൂപ്പില്‍ അര്‍ജന്‍റീനക്കും രണ്ടാമതുള്ള ഈജിപ്തിനും നാല് പോയിന്‍റാണുള്ളത്. ഗോള്‍ ശരാശരിയുടെ കരുത്തില്‍ ഈജിപ്ത് അര്‍ജന്‍റീനയെ മറികടക്കുകയായിരുന്നു. അര്‍ജന്‍റീനയ്‌ക്കൊപ്പം കരുത്തരായ ജര്‍മ്മനിയും ഫ്രാന്‍സും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി.

അതേസമയം ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാര്‍ട്ടറിൽ പ്രവേശിച്ചത്. ബ്രസീലിനായി റിച്ചാര്‍ലിസണ്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ മാത്യൂസ് കുന്‍ഹ ഒരു ഗോള്‍ കണ്ടെത്തി. അല്‍മാരി അബ്ദുള്ളയാണ് സൗദിയുടെ ഗോള്‍ സ്‌കോറര്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments