Saturday, November 23, 2024

വിലക്ക്​ ലംഘിച്ച്​ ആഗസ്ത് ഒമ്പത് മുതൽ കടകൾ തുറക്കുമെന്ന്​ വ്യാപാരികൾ 

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച്​ കടകൾ തുറക്കുമെന്ന്​ വ്യാപാരികൾ. ആഗസ്റ്റ്​ ഒമ്പത്​ മുതലായിരിക്കും കടകൾ തുറക്കുക. ആഗസ്റ്റ്​ രണ്ട്​ മുതൽ ആറ്​ വരെ സെക്രട്ടറിയേറ്റിന്​ മുന്നിൽ ധർണ്ണ നടത്തുമെന്നും വ്യാപാരികൾ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ്​ ടി.നസറുദ്ദീനാണ്​ ഇക്കാര്യം അറിയിച്ചത്​.

ആത്​മഹത്യയുടെ വക്കിലാണുള്ളതെന്നും വ്യാപാരികൾ പറഞ്ഞു. നേരത്തയും വിലക്ക്​ ലംഘിച്ച്​ കടകൾ തുറക്കാൻ വ്യാപാരികൾ തീരുമാനിച്ചിരുന്നു. ബലിപെരുന്നാൾ സമയത്തായിരുന്നു ഇത്തരത്തിൽ കടകൾ തുറക്കുമെന്ന്​ വ്യാപാരികൾ അറിയിച്ചത്​.

തുടർന്ന്​ സംസ്ഥാന സർക്കാർ വ്യാപാരികളുമായി ചർച്ച നടത്തുകയും മൂന്ന്​ ദിവസത്തേക്ക്​ കടകൾ തുറക്കാൻ അനുമതി നൽകുകയുമായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments