Friday, September 20, 2024

ടോക്കിയോ ഒളിംപിക്സ് ഫുട്ബോൾ: അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി; കോപ്പ ജേതാക്കളെ അട്ടിമറിച്ചത് ഓസ്ട്രേലിയ

ടോക്കിയോ: കോപ്പ അമേരിക്ക കിരീടനേട്ടത്തിന്റെ ആവേശമടങ്ങും മുൻപേ ടോക്കിയോ ഒളിംപിക്സ് ഫുട്ബോളിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി.‌ ഗ്രൂപ്പ് സിയിലെ ആവേശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയാണ് അർജന്റീനയെ അട്ടിമറിച്ചത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിന്റെ ഇരുപകുതികളിലും ഓരോ ഗോളടിച്ചാണ് ഓസ്ട്രേലിയ അട്ടിമറി വിജയം നേടിയത്.

അർജന്റീന നിലവിൽ നാലാം സ്ഥാനത്താണ്. അർജന്റീനയ്‌ക്കെതിരെ 15–ാം മിനിറ്റിൽ ലാച്‌ലൻ വെയ്ൽസാണ് ഓസ്ട്രേലിയയുടെ ആദ്യ ഗോൾ നേടിയത്. മിച്ചൽ ഡ്യൂക്കിൽനിന്ന് ലഭിച്ച പന്തിനെ അർജന്റീന ബോക്സിന്റെ ഒത്ത നടുക്കുനിന്ന് വെയ്ൽസ് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലതു മൂലയിൽ പതിച്ചു. പിന്നീട് പകരക്കാരനായി ഇറങ്ങിയ മാർക്കോ ടിലിയോ 80–ാം മിനിറ്റിൽ ഓസീസിന്റെ ലീഡ് വർധിപ്പിച്ചു. 79–ാം മിനിറ്റിൽ കളത്തിലിറങ്ങിയ ടിലിയോ, തൊട്ടടുത്ത മിനിറ്റിൽ ലക്ഷ്യം കണ്ടു. മിച്ചൽ ഡ്യൂക്കിന്റെ പാസ് സ്വീകരിച്ച് ബോക്സിനു പുറത്തുനിന്ന് ടിലിയോ തൊടുത്ത ഇടംകാലൻ ഷോട്ട് വലയിൽ കയറിയതോടെ ഓസീസ് അട്ടിമറി വിജയം സ്വന്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments