ഗുരുവായൂർ: കണ്ടാണശ്ശേരിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. വട്ടംപറമ്പിൽ കുമാരന്റെ മകൻ നരേന്ദ്രനാണ് (54) മരിച്ചത്. കോവിഡ് ബാധിതനായി തൃശൂർ അമല ആശുപത്രിയിൽ . ചികിത്സയിലായിരുന്നു. നെഗറ്റീവായതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച്ച വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. വൃക്കരോഗ ബാധിതനായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഡയാലിസിസിനായി ആശുപത്രിയിൽ പോയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കോവിഡിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നു. പുലർച്ചെ ആറ് മണിയോടെയായിരുന്നു മരണം. എളവള്ളി പഞ്ചായത്ത് ശ്മശാനത്തിൽ മൃതദ്ദേഹം സംസ്കാരം നടത്തി. റിജി ഭാര്യയും, അഭിനവ് മകനുമാണ്.