തിരുവനന്തപുരം: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകേണ്ടതില്ലെന്നു ഉന്നതതല യോഗത്തിൽ തീരുമാനം. വാരാന്ത്യ ലോക്ഡൗൺ തുടരും. ബക്രീദുമായി ബന്ധപ്പെട്ട് നൽകിയ ഇളവുകൾ ഇന്ന് അവസാനിക്കും.
ബക്രീദിനു ലോക്ഡൗൺ ഇളവുകൾ നൽകിയതിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു. സമ്മർദങ്ങൾക്കുവഴങ്ങി ഇളവുകൾ നൽകരുതെന്നും രോഗവ്യാപനം ഉണ്ടായാൽ സർക്കാർ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി. ഇതും ടിപിആർ കുറയാത്ത സാഹചര്യവും പരിഗണിച്ചാണ് ഇളവു നൽകേണ്ടെന്നു സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്.”