പുന്നയൂർ: മാനവിക മൂല്യങ്ങളിലൂന്നി സാഹോദര്യത്തിന്‍റെ ഉദാത്ത മാതൃക സൃഷ്ടിച്ച് സമൂഹത്തിലെ അശരണരെ ചേര്‍ത്ത് നിര്‍ത്തി ജീവകാരുണ്യ രംഗത്ത് പതിറ്റാണ്ടിലേറെ പ്രവര്‍ത്തിക്കുന്ന അകലാട് ഖലീഫ ട്രസ്റ്റിന്‍റെ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ്. ഖലീഫ ട്രസ്റ്റ് അകലാടിന്‍റെ ഈദ് കിറ്റ് വിതരണോല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ ടി.കെ ഉസ്മാന്‍ അദ്ധ്യക്ഷനായിരുന്നു. ചികിത്സാ ധനസഹായ വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കമറുദ്ധീന്‍ നിര്‍വ്വഹിച്ചു. ടി.എം നൂറുദ്ധീന്‍, എം.വി ഷക്കീര്‍, ഫൈസല്‍ കുന്നമ്പത്ത്, അഷ്ക്കര്‍ കുഴിങ്ങര, ശിവാനന്ദന്‍ പെരുവഴിപുറത്ത്, ആര്‍.വി ഷറഫുദ്ധീന്‍, ഹനീഫ പഞ്ചവടി, അലി വടക്കയില്‍, ഉസ്മാന്‍ മൊയ്തീന്‍ പളളി എന്നിവര്‍ സംബന്ധിച്ചു. ട്രസ്റ്റി പി.പി ഫൈസല്‍ സ്വാഗതവും റാഫി അണ്ടത്തോട് നന്ദിയും പറഞ്ഞു.