Friday, September 20, 2024

വളർത്തു പക്ഷികളെ വാങ്ങാനായി സ്വരുക്കൂട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ റിസാലിന് യൂത്ത് കെയർ വളണ്ടിയർമാരുടെ വേറിട്ട സമ്മാനം

ചാവക്കാട്: വളർത്തു പക്ഷികളെ വാങ്ങുവാനായി സ്വരുക്കൂട്ടി വെച്ച മുഴുവൻ തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയ പത്താം ക്ലാസ് വിദ്യാർത്ഥി റിസാൽ (ലാലു )വിന് പക്ഷികളെ കൈമാറി യൂത്ത് കെയർ വളണ്ടിയർമാർ.
ചാവക്കാട് നഗരസഭ 32-ാം വാർഡിലെ യൂത്ത് കെയർ വളണ്ടിയർമാരാണ് പക്ഷികളെ കൈമാറിത്. രക്ഷാധികാരി റിയാസ് മൊയ്തുണ്ണി, പ്രവർത്തകരായ സിറാജ് , ഷിഫാദ് ,ഷാഫി ,യാക്കൂബ് എന്നിവർ പങ്കെടുത്തു. 32-ാം വാർഡിലെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് റിസാൽ പക്ഷികളെ വാങ്ങാനായി സ്വരുക്കൂട്ടിയ തുക നൽകിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments