Friday, November 22, 2024

മാട്ടുമ്മൽ പ്രദേശത്ത് റേഷൻ കട അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് എൻ.കെ അക്ബർ എം.എൽ.എ നിവേദനം നൽകി

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ മാട്ടുമ്മൽ പ്രദേശത്ത് റേഷൻ കട അനുവദിക്കണമെന്നാവശ്യപ്പെട്ട്
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിലിന് എൻ.കെ അക്ബർ എംഎൽഎ നിവേദനം നൽകി. ഗുരുവായൂർ മണ്ഡലത്തിലെ കടപ്പുറം പഞ്ചായത്തിലെ ദ്വീപ് പ്രദേശമാണ് മാട്ടുമ്മൽ. മാട്ടുമ്മൽ പ്രദേശത്തുള്ളവർ കിലോമീറ്ററുകളോളം യാത്ര ചെയ്താണ് നിലവിൽ റേഷൻ കൈപ്പറ്റുന്നത്. പ്രദേശത്ത് ഒരു റേഷൻകടയെന്നത്. അഞ്ഞൂറോളം കുടുംബങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണെന്നും നിവേദത്തിൽ എംഎൽഎ ചൂണ്ടിക്കാട്ടി.
റേഷൻകട അനുവദിക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർ ജില്ലാ സപ്ലൈ ഓഫീസർക്ക് ശുപാർശ നൽകിയിട്ടുള്ളതാണ്. സർക്കാർ തലത്തിൽ എത്രയും വേഗം നടപടി കൈക്കൊള്ളണമെന്നും എം.എൽ.എ നിവേദനത്തിൽ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments