Thursday, September 19, 2024

തെക്കേക്കാട് വീടുകയറി ദമ്പതികളെ ആക്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ.

കുരഞ്ഞിയൂര്‍ പാവൂരയില്‍ ഇല്യാസിനെയാണ് (33) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പുന്നയൂർക്കുളം: തെക്കേക്കാട് വീടുകയറി ദമ്പതികളെ ആക്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ.
കുരഞ്ഞിയൂര്‍ പാവൂരയില്‍ ഇല്യാസിനെയാണ് (33) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേക്കാട് പഞ്ചായത്തിലെ തെക്കേകാട് ബിനില്‍ പ്രസാദിനെയും ഭാര്യയേയുമാണ് ഇല്യാസ് ഉൾപ്പടെയുള്ള നാലംഗ സംഘം വീട് കയറി ആക്രമിച്ചത്.
കഴിഞ്ഞ മാസം18 നു പുലര്‍ച്ചെയാണ് സംഭവം. സംഘം ബിനില്‍ പ്രസാദിനെ ആക്രമിക്കുകയും ഭാര്യയുടെ വസ്ത്രം വലിച്ചുകീറിയെന്നുമാണ് പരാതി. ബിനില്‍ പ്രസാദും ഇല്യാസും നേരത്തെ സുഹൃത്തുക്കളായിരുന്നു. സംഭവ ശേഷം ചെന്നെയിലേക്ക് മുങ്ങിയ ഇല്യാസ് നാട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഇല്യാസിനെതിരെ ഗുരുവായൂര്‍, വടക്കാഞ്ചേരി സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെയുള്ള കേസുണ്ടന്നെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments