Friday, September 20, 2024

ബ്രസീൽ കോപ്പ അമേരിക്ക ഫൈനലിൽ; പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി

റിയോ ഡി ജനീറോ: കടുത്ത പോരാട്ടവുമായി പെറു ഉയർത്തിയ വെല്ലുവിളി മറികടന്ന് ആതിഥേയരും നിലവിലെ ചാംപ്യൻമാരുമായ ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ.

ആദ്യ പകുതിയിൽ ലൂക്കാസ് പക്വേറ്റ നേടിയ ഏക ഗോളിലാണ് ബ്രസീൽ പെറുവിനെ വീഴ്ത്തിയത്. സൂപ്പർതാരം നെയ്മറിന്റെ പാസിൽനിന്ന് 35–ാം മിനിറ്റിലാണ് പക്വേറ്റ ഗോൾ നേടിയത്. ക്വാർട്ടർ ഫൈനലിലും പക്വേറ്റ നേടിയ ഏക ഗോളിലാണ് ബ്രസീൽ ചിലെയെ മറികടന്നത്.

ഞായറാഴ്ച പുലർച്ചെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ അർജന്റീന–കൊളംബിയ രണ്ടാം സെമി ഫൈനൽ വിജയികളാണ് ബ്രസീലിന്റെ എതിരാളികൾ. നാളെ രാവിലെ 6.30നാണ് അർജന്റീന – കൊളംബിയ സെമി പോരാട്ടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments