ചാവക്കാട്: കേരളത്തിലെ താടിക്കാരുടെ ജീവകാരുണ്യ സംഘടനയായ കേരള ബിയേഡ് സൊസൈറ്റിയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി ചാവക്കാട് പോലീസ് സ്റ്റേഷനിലെ “വിശപ്പ് രഹിത ചാവക്കാട്” ഫുഡ് ബാങ്കിലേക്ക് തൃശ്ശൂർ ജില്ലയുടെ കീഴിൽ മെമ്പർമാരുടെ വീട്ടിൽ നിന്ന് ഭക്ഷണം ശേഖരിച്ച് രണ്ട് ദിവസം പൊതിച്ചോറ് നൽകി. കൂടാതെ ചൊവ്വാഴ്ച തൃശ്ശൂർ മെഡിക്കൽ കോളേജിൽ രക്തദാനവും തെരുവിലുറങ്ങുന്നവർക്ക് പുതപ്പ് വിതരണം,പൊതു സ്ഥലങ്ങളിൽ മരങ്ങൾ നടുകയും ചെയ്യും. വാർഷികത്തിൻ്റെ ഭാഗമായി പതിനാല് ജില്ലകളിലും വ്യത്യസ്ത ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതായി ഭാരവാഹികൾ പറഞ്ഞു.