ചാവക്കാട്: കോവിഡ് കാല പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ തിരുവത്ര ഇ എം എസ് നഗർ യുവജന കലാകായിക സാംസ്‌കാരിക വേദിക്ക് തിരുവത്ര മേഖലയിൽ ജീവ കാരുണ്യ പ്രവർത്തനം നടത്തിവരുന്ന
മുസ്ലീം വെൽഫെയർ അസോസിയേഷന്റെ കരുതൽ. മുസ്ലീം വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പി പി ഇ കിറ്റുകൾ, മാസ്‌ക്കുകൾ, ഗ്ലൗസുകൾ, സാനിറ്റൈസർ തുടങ്ങി പ്രതിരോധ വസ്തുക്കൾ കൈമാറി. മുസ്ലീം
ഫെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ടി.സി ഹംസഹാജി, സെക്രട്ടറി ടി.വി കമറു, വൈസ് പ്രസിഡന്റ് ടി.എം അബ്‌ദുറഹ്‌മാൻ, ഓഫീസ് സെക്രട്ടറി ഹംസക്കോയ എന്നിവരാണ് പ്രതിരോധ വസ്തുക്കൾ നൽകിയത്.
യുവജന കലാകായിക സാംസ്‌കാരിക വേദി പ്രസിഡന്റ് ടി.എം ഷെഫീഖ്, അംഗങ്ങളായ കെ.എച്ച് ഷാഹു, ടി.എം റഫീഖ്, എ.എൻ നിമിൽ എന്നിവർ ഏറ്റുവാങ്ങി.