ചാവക്കാട്: മുൻ ആഭ്യന്തരമന്ത്രിയും എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെയുണ്ടായ വധഭീഷണി സംബന്ധിച്ച് ഊർജ്ജിതമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റിഷി ലാസറാണ് പരാതി നൽകിയത്. 10 ദിവസത്തിനുള്ളിൽ നാടു വിട്ടില്ലെങ്കിൽ തിരുവഞ്ചൂരിന്റെ കുടുംബത്തെ അടക്കം വകവരുത്ത്മെന്ന തരത്തിലുള്ള ഊമക്കത്ത് എഴുതിയ ഉറവിടം കണ്ടത്തമെന്നും പരാതിയിൽ ആവരശ്യപ്പെട്ടിട്ടുണ്ട്.