Friday, November 22, 2024

ദേശീയപാത വികസനത്തിനുള്ള ഭൂമി എറ്റെടുക്കൽ: റവന്യുമന്ത്രി കെ രാജന് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിവേദനം നൽകി

ചാവക്കാട്: ദേശീയപാത വികസനത്തിനുള്ള ഭൂമി എറ്റെടുക്കുന്നതിൻ്റെ ഭാഗമായി രേഖകൾ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച് റവന്യുമന്ത്രി കെ രാജന് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിവേദനം നൽകി. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികൾ നടന്നുവരികയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് കാണഭൂമി ജന്മമാക്കിയതിൻ്റെ പട്ടയ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് ഭൂവുടമകളോട് ആവശ്യപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. കാണഭൂമി ജന്മമാക്കി മാറ്റുന്നതിന് നൽകിയ അപേക്ഷയുടെ രശീതി, റഫറൻസ് നമ്പർ എന്നിവയാണ് നിലവിൽ ബാങ്കുകളിലും രജിസ്റ്റർ ഓഫീസുകളിലും സ്വീകരിച്ച് വരുന്നത്. കാണഭൂമി ജന്മമാക്കുന്നതിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിന് നിലവിൽ വളരെയധികം കാലതാമസം വരുന്നുണ്ട്. ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകുന്നവർക്ക് ആശങ്കയാകുന്നതും ഭൂമി ഏറ്റെടുക്കൽ നടപടി വൈകുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments