ചാവക്കാട്: കടപ്പുറം ബ്ലാങ്ങാട് പാറൻപടിയിൽ തിരയിൽപ്പെട്ട് മുങ്ങിമരിച്ച യുവാക്കളുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. ബ്ലാങ്ങാട് പാറന്‍പടിയില്‍ കടല്‍തീരത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങി തിരയില്‍പെട്ടു മരിച്ച ഇരട്ടപ്പുഴ സ്വദേശികളായ ചക്കര ബാബുരാജിന്റെ മകന്‍ വിഷ്ണുരാജ്(വിഷ്ണു -19), കരിമ്പാച്ചന്‍ സുബ്രഹ്മണ്യന്റെ മകന്‍ ജഗന്നാഥ്(20), വലിയകത്ത് ജനാര്‍ദ്ദനന്റെ മകന്‍ ജിഷ്ണു(23) എന്നിവരുടെ കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 25 നാണ് തുക അനുവദിച്ചത്. 2020 ജൂണ്‍ 29-ന് രാവിലെ ഒമ്പതോടെയാണ് നാടിനെ ഞെട്ടിച്ച അപകടം ഉണ്ടായത്. അഞ്ച് പേരാണ് തിരയില്‍പെട്ടതെങ്കിലും രണ്ടു പേര്‍ അദ്ഭുതകരായി രക്ഷപ്പെട്ടിരുന്നു.
ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ കഴിഞ്ഞ ദിവസം യുവാക്കളുടെ വീട് സന്ദർശിച്ചിരുന്നു.