Friday, April 4, 2025

പുന്നക്കച്ചാൽ അക്ഷര കലാ-കായിക സാംസ്കാരിക വേദി കോവിഡ് പ്രതിരോധ കിറ്റ് നൽകി

കടപ്പുറം: പുന്നക്കച്ചാൽ അക്ഷര കലാ-കായിക സാംസ്കാരിക വേദിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പി.എം മൊയ്തീൻഷാ മെമ്മോറിയൽ ആംബുലൻസിലേക്ക് കോവിഡ് പ്രതിരോധ കിറ്റ് നൽകി. ഓക്സി മീറ്റർ, മാസ്ക്, ഗ്ലൗസ്, പി.പി കിറ്റ്, റിഫ്ലക്റ്റർ ജാക്കറ്റ്, സാനിറ്റൈസർ എന്നിവയാണ് നൽകിയത്. ക്ലബ്ബ് പ്രസിഡന്റ് ഫർസീൻ, ജോയിൻ സെക്രട്ടറി വാസിം, മെമ്പർമാരായ ഷെമീർ, ഹാഷിം, ജാബിർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments