Thursday, April 3, 2025

ഖലീഫ ട്രസ്റ്റ് അകലാട് സാമൂഹ്യ നന്മയുടെ ഉദാത്ത മാതൃക: മന്ദലാംകുന്ന് മുഹമ്മദുണ്ണി

പുന്നയൂർക്കുളം: പുന്നയൂരിലെയും പരിസര പ്രദേശത്തെയും അഗതികളുടെയും അനാഥരുടെയും അത്താണിയായി പ്രവര്‍ത്തിക്കുന്ന ഖലീഫ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനം മഹത്തരവും മാതൃകാപരവുമാണെന്ന് ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് മന്ദലംകുന്ന് മുഹമ്മദുണ്ണി അഭിപ്രായപ്പെട്ടു .ഒരു പതിറ്റാണ്ടിലേറെ ജീവകാരുണ്യ- വിദ്യാഭ്യാസ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ട്രസ്റ്റിന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിഘട്ടത്തില്‍ പോലും തുണയായത് അഭിനന്ദനാര്‍ഹമാണ്.മാരകമായ അസുഖങ്ങളാല്‍ മരുന്ന് വാങ്ങാന്‍ പ്രയാസപ്പെടുന്ന അനേകരുടെ കണ്ണുനീരിന് അറുതിവരുത്താന്‍ ട്രസ്റ്റിന്‍റെ ഈ പദ്ധതിയിലൂടെ സാധ്യമായത് വലിയൊരനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖലീഫ ട്രസ്റ്റ് ഹെല്‍ത്ത് കെയര്‍ പദ്ധതിയിലൂടെ അണ്ടത്തോട് തങ്ങള്‍പടിയിലെ രോഗികള്‍ക്കുളള മരുന്ന് വിതരണോല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ ടികെ ഉസ്മാന്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ സജിത ജയന്‍, എ.കെ. മുഖ്താര്‍, അഷറഫ് ചോലയില്‍, ഹുസൈന്‍ വലിയകത്ത്, സിയു ഷക്കീര്‍, സവാദ്, ഷമീര്‍, മുബശ്ശിര്‍ കണ്ണത്തയില്‍, അലിമോന്‍, ലത്തീഫ് കാര്യാടത്ത്,ഗഫൂര്‍ കുറ്റിയാട്ടയില്‍ തുടങ്ങിയവർ സംബന്ധിച്ചു. ഷക്കീര്‍ പൂളക്കല്‍ സ്വാഗതവും കെഎച്ച് റാഫി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments