ചാവക്കാട്: പ്രായപൂർത്തിയാവാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. 2019 – 2021 കാലഘട്ടത്തിൽ ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പല ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഒരുമനയൂർ കരുവാരകുണ്ട് പണിക്കവീട്ടിൽ കുഞ്ഞുമൊയ്‌ദുണ്ണി (68), കരുവാരകുണ്ട് കല്ലുപറമ്പിൽ വീട്ടിൽ സിറാജുദ്ധീൻ (52), പാലാംകടവ് രായ്മാരക്കാർ വീട്ടിൽ അബ്ദുൽ റൗഫ് (70), കരുവാരകുണ്ട് പണിക്കവീട്ടിൽ പറമ്പിൽ അലി (63), വട്ടേക്കാട് വലിയകത്തു വീട്ടിൽ നിയാസ് (32) എന്നിവരെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.പി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഒരുമനയൂരിലെ പ്രകൃതി വിരുദ്ധ പീഡനം: കുട്ടിയെ വശീകരിച്ചത് മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ പണം നൽകിയ ശേഷമെന്ന് പോലീസ് (വീഡിയോ)👇
പ്രായപൂർത്തിയാവാത്ത കുട്ടിക്ക് പ്രതികൾ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനായി പണം നൽകി വശീകരിച്ച് പ്രതികളുടെ വീടുകളിൽ ആളുകൾ ഒഴിഞ്ഞ സമയം നോക്കി കുട്ടിയെ വീട്ടിലേക്കു വിളിച്ചു വരുത്തിയാണ് കുറ്റകൃത്യം നടത്തിയിട്ടുള്ളത്. കുട്ടി ഉൾപ്പെട്ട നാട്ടിലുള്ള ക്ലബ്ബിലുള്ള മറ്റു സുഹൃത്തുക്കൾ വാട്സപ്പ് സന്ദേശങ്ങൾ നോക്കിയതിൽ വെച്ചാണ് വിവരങ്ങൾ പുറത്തുവന്നത്. സംഭവുമായി ബന്ധപെട്ടു കേസിൽ ഉൾപ്പെട്ട രണ്ടു പ്രതികളെ നാട്ടുകാരിൽ ചിലർ സദാചാര പോലീസ് ചമഞ്ഞു ദേഹോപദ്രവം ഏല്പിച്ചതിലൂടെയാണ് കാര്യം പുറത്തറിയുന്നതും തുടർന്ന് ചാവക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നതും. പിന്നീട് ചാവക്കാട് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു. തുടർന്നും ഇത്തരത്തിലുള്ള കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ കെ പി ജയപ്രസാദ് അറിയിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.പി ജയപ്രസാദിന്റെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിൽ എസ്.ഐ മാരായ സി.കെ രാജേഷ് , സി.കെ നൗഷാദ്, എ യാസിർ, സുനു, എ.എസ്.ഐമാരായ സജിത്ത്, ബിന്ദുരാജ്, ബാബു, വിനോദ്, സുധാകരൻ സീനിയർ സി.പി. ഒമാരായ ഷുക്കൂർ, പ്രജീഷ്, ജിജി, വനിതാ പോലീസ് ഉദ്യോഗസ്ഥരായ സൗദാമിനി, ഗീത, ഷൗജത്ത് സി.പി.ഒ മാരായ ശരത്ത്, ആഷിഷ്, ഷിനു, ശബരികൃഷ്ണൻ, റെജിൻ സി രാജൻ, വിനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതികൾക്കായുള്ള പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് അവർ ഉടൻ തന്നെ അറസ്റ്റിലാവുമെന്നു ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ അറിയിച്ചു