Friday, November 22, 2024

ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനം; ദിവസം 600 പേര്‍ക്ക് ദര്‍ശനം നടത്താം

ഗുരുവായൂർ: കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കി. ഒരു ദിവസം 600 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനം. ഒരേ സമയം 15 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ. വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതി നല്‍കിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ഗുരുവായൂരില്‍ അടക്കം സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയത്. ആഴ്‌ചകളോളം അടഞ്ഞുകിടന്ന ശേഷമാണ് ഗുരുവായൂര്‍ ക്ഷേത്രം വീണ്ടും ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നത്. കഴിഞ്ഞദിവസം ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments