ഗുരുവായൂർ: സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻ വലിച്ചെങ്കിലും അയയാതെ ഗുരുവായൂർ ദേവസ്വം. ആരധനാലയങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കരുതെന്ന് മാത്രമാണ് സർക്കാർ പറയുന്നത്. ആരാധനാലയങ്ങളുടെ സമീപത്ത് കൂടെ വഴി നടക്കരുതെന്നോ കച്ചവട സ്ഥാപനങ്ങൾ തുറക്കരുതെന്നോ സർക്കാർ പറയുന്നില്ല. എന്നിട്ടും ദേവസ്വം മാർക്കട മുഷ്ടി കാണിക്കുകയാണെന്ന് പരിസര വാസികൾ പറയുന്നത്. ബിവറേജ് വിൽപന ശാലയിലും , ബാറിലും ഇല്ലാത്ത കോവിഡ് ബാധ യാണ് ഗുരുവായൂർ ക്ഷേത്ര നടയിൽ ഉള്ളതെന്നാണ് ദേവസ്വം ഭരണാധികാരികളുടെ നിലപാട്. ക്ഷേത്ര നടയിൽ വെച്ച ഭണ്ഡാരത്തിൽ വഴിപാട് പണം നിക്ഷേപിക്കാൻ എത്തിയ ആളെ പോലും തടഞ്ഞു എന്നാണ് വിവരം.