Friday, September 20, 2024

ഇൻകാസ് പുന്നയൂർ യു.എ.ഇ പ്രവർത്തകയോഗം ചേർന്നു; കോവിഡ് പ്രതിരോധ വസ്തുക്കൾ വിതരണം ചെയ്യാൻ തീരുമാനം

പുന്നയൂർ: ഇൻകാസ് പുന്നയൂർ യു.എ.ഇ പ്രവർത്തകയോഗം അൽഐൻ ഇൻകാസ് സംസ്ഥാന പ്രസിഡന്റ് ഫൈസൽ തഹാനി ഉൽഘാടനം ചെയ്തു. ഡിസിസി മുൻഅഗം പി അലിയാർ ആമുഖ പ്രഭാഷണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ ഫാരിസ് അദ്ധ്യക്ഷത വഹിച്ചു. എം പീസ് പ്രവാസികെയർ പ്രസിഡന്റ് മൊയ്തുണ്ണികുട്ടി ആലത്തയിൽ, ലീഗൽ അഡ്വൈസർ അഡ്വ. സക്കീർഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. പുന്നയൂർ മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകരെ ഉൾക്കൊള്ളിച്ച് മേഖല തിരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ വിതരണംചെയ്യാൻ യോഗത്തിൽ തീരുമാനമായി. പുന്നയുരിലെ കോൺഗ്രസിനെ ഒറ്റകെട്ടായി ശക്തിപ്പെടുത്തുമെന്ന് ഓൺ ലൈനിലൂടെ പ്രസിഡന്റ് ലിയാഖത് പറഞ്ഞു. ജനറൽ സെക്രട്ടറി ഇബ്രാഹീം കുട്ടി സ്വാഗതവും ട്രഷറർ മാമ അഷ്‌റഫ് നന്ദിയും അറിയിച്ചു. യോഗത്തിൽ ശംസുദ്ധീൻ വാലിയിൽ, നാസർ പി, അബു എടക്കര, നസീർ പുന്നയൂർ, ഹിഷാം, ഫൈസൽ തെരുവത്ത് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments