Wednesday, April 2, 2025

ഇന്ന് മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; തൃശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളില്ല, കടപ്പുറം ഉൾപ്പെടെ 15 പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗൺ

തൃശൂർ: തദ്ദേശ സ്ഥാപനങ്ങളെ ടിപിആർ അടിസ്ഥാനത്തിൽ നാലായി തിരിച്ച് ഇന്ന് മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരും. ടി.പി.ആർ 30 ശതമാനത്തിനു മുകളിലെങ്കിൽ ട്രിപ്പിള്‍ ലോക്ഡൗൺ, 20നും 30നും ഇടയിലെങ്കിൽ ലോക്ഡൗൺ, 8നും 20നും ഇടയിലെങ്കിൽ ഭാഗിക ലോക്ഡൗൺ, 8ന് താഴെയെങ്കിൽ സാധാരണ പ്രവർത്തനം എന്നരീതിയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.  തൃശൂർ ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളില്ല. കടപ്പുറം, തിരുവില്വാമല, മേലൂർ, കാട്ടൂർ, നടത്തറ, കടങ്ങോട്, നെന്മണിക്കര, കയ്പ്പമംഗലം, എളവള്ളി‌, പെരിഞ്ഞനം, ചാഴൂർ, എരുമപ്പെട്ടി, വെള്ളാങ്കല്ലൂർ, ചേലക്കര, കോടശ്ശേരി എന്നിവിടങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments