പുന്നയൂർ: കുരഞ്ഞിയൂർ മേഖല യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന 350 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തി. കുരഞ്ഞിയൂർ ലക്ഷംവീട് പരിസരത്ത് വെച്ച് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നഫീസകുട്ടി വലിയകത്ത് ഭക്ഷ്യകിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജെസ്ന ഷെജീർ അധ്യക്ഷത വഹിച്ചു. കുരഞ്ഞിയൂരിലെ പ്രവാസികളുടേയും യുഡിഎഫ് പ്രവർത്തകരുടെയും സഹായ സഹകരണത്തോടെയാണ് ഭക്ഷ്യ കിറ്റുകൾ തയ്യാറാക്കിയത്.
യുഡിഎഫ് നേതാക്കളായ ആർ.പി.ബഷീർ, ഐ.പി. രാജേന്ദ്രൻ, ജലീൽ വലിയകത്ത്, അഷ്റഫ് പൊന്നേത്ത്, ഇ.കെ. വേണു, അലിമോൻ ഹാജി, അബൂബക്കർ പാലിയത്ത്, മൊയ്തുട്ടി പൊന്നേത്ത്, അബു പാലിയത്ത്, ഫൈസൽ മങ്കേടത്ത്, ഷാഫി പണ്ടാറത്തിൽ, ഗഫൂർ പണ്ടാറത്തിൽ എന്നിവർ സംസാരിച്ചു.
യൂനസ്, അബ്ദുറഹിമാൻ, ബർക്കത്ത്, ചിപ്പുണ്ണി, ബിജോയ്, ഷെഹിൻ, സലാം, ശുഹൈബ്, നൗഷാദ്, പ്രാഞ്ചുട്ടൻ, ഇസ്മായിൽ, നാസർ, തുഫൈൽ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.