Friday, November 22, 2024

വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം സുഗമമാക്കാൻ എൻ.കെ അക്ബർ എം.എൽ.എ യോഗം വിളിച്ചു ചേർത്തു; അർഹരായവർക്ക് ഫോണുകളും ടെലിവിഷനുകളും നൽകാൻ തീരുമാനം 

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനത്തിനാവശ്യമായ സ്മാർട്ട് ഫോണുകളും ടെലിവിഷനുകളും ലഭ്യമാക്കുന്നതിനായി എൻ.കെ അക്ബർ എം.എൽ.എ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗം വിളിച്ചു ചേർത്തു. വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് നഗരസഭകൾക്കും പഞ്ചായത്തിനും നൽകി. ലിസ്റ്റിൽ കൃത്യമായ പരിശോധന നടത്തുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശവും നൽകി. മൂന്നു ദിവസത്തിനകം അന്തിമ ലിസ്റ്റ് തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി. ഗുരുവായൂർ നിയോജകമണ്ഡലം പരിധിയിലെ   നഗരസഭ ചെയർമാന്മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ, ഡി.ഇ.ഒ, എ.ഇ.ഒ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മേഖലയിലെ സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, യുവജന സംഘടനകൾ, പ്രവാസികൾ, സന്നദ്ധ സംഘടനകൾ
സഹായ മനസ്ക്കർ എന്നിവരെ  ഉൾപ്പെടുത്തി മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണം ഉറപ്പുവരുത്തുമെന്ന് എൻ.കെ അക്ബർ എം.എൽ.എ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments