Friday, September 20, 2024

ചങ്ങായി കൂട്ടം വാട്ട്സാപ്പ് കൂട്ടായ്മ ധനസഹായ വിതരണം നടത്തി

പുന്നയൂർക്കുളം: അണ്ടത്തോട് മന്നലാംകുന്ന് ഗ്ലോബൽ വാട്ട്സാപ്പ് കൂട്ടായ്മ (ചങ്ങായി കൂട്ടം) നേതൃത്വത്തിൽ നടക്കുന്ന കാരുണ്യ ക്ഷേമ പ്രവർത്തങ്ങളുടെ തുടർച്ചയായി കോവിഡ് കാല ധനസഹായ വിതരണം നടത്തി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാസ്മിൻ ഷാഹിർ ഉദ്ഘാടനം ചെയ്തു. മൂസ ആലത്തയിൽ ആധ്യക്ഷത വഹിച്ചു. മന്നലാംകുന്ന് മഹല്ല് പ്രസിഡന്റ്‌ അലാവുദീൻ, ലത്തീഫ് കോലയിൽ, എം.ടി.മായിൻ, റൗഫ് മാലിക്കുളം തുടങ്ങിയവർ സംസാരിച്ചു. കമലസുരയ്യാ പെയിൻ ആൻഡ് പാലിയേറ്റിവ് ട്രസ്റ്റിനുള്ള ധനസഹായം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സുബൈർനു നൽകി. കളത്തിങ്ങൾ ചെക്കുണ്ണി കൈമാറി. ബക്കർ ചന്ദനത്ത് സ്വാഗതവും എം കമാൽ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments