Saturday, January 10, 2026

മകന്റെ വിവാഹദിനത്തിൽ ഏങ്ങണ്ടിയൂർ സേവാഭാരതിയ്ക്ക് സഹായധനം കൈമാറി ജയപ്രകാശ്

ഏങ്ങണ്ടിയൂർ: മകന്റെ വിവാഹദിനത്തിൽ ഏങ്ങണ്ടിയൂർ സേവാഭാരതിയ്ക്ക് സഹായധനം കൈമാറി ജയപ്രകാശ്. ആറുകെട്ടി ജയപ്രകാശന്റെ  മകൻ്റെ വിവാഹദിനത്തിലാണ് ഏങ്ങണ്ടിയൂർ സേവാഭാരതിയ്ക്ക് സഹായധനം കൈമാറിയത്. ഏങ്ങണ്ടിയൂരിൽ സേവാഭാരതിയുടെ സൗജന്യ കുടിവെള്ള വിതരണ പദ്ധതിയുടെ നടത്തിപ്പിലേക്ക്  വിനിയോഗിക്കാനായിരുന്നു സഹായധനം  നൽകിയത്. ചടങ്ങിൽ സേവഭാരതി പഞ്ചായത്ത് പ്രസിഡണ്ട് എ.എസ് മധുസൂദനൻ സഹായധനം  സ്വീകരിച്ചു. ജനറൽ സെക്രട്ടറി എ.കെ ഹരിലാൽ സെക്രട്ടറി ബി.കെ മധുസൂദനൻ എന്നിവർ സന്നിഹിതരായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments