Friday, September 20, 2024

ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി;യുവമോർച്ച നേതാവടക്കം എട്ടുപേർ പാർട്ടി വിട്ടു

കവരത്തി: ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. യുവമോർച്ച ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം ഉൾപ്പെടെ എട്ടുപേർ രാജിവച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ചാണു രാജി. ലക്ഷദ്വീപിന്റെ ചുമതലയുള്ള എ.പി. അബ്ദുല്ലക്കുട്ടിക്കു രാജിക്കത്ത് കൈമാറി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മുത്തുക്കോയ, മുൻ ട്രഷറർ ബി. ഷുക്കൂർ, യുവമോർച്ച ജനറൽ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം, മുൻ യൂണിറ്റ് പ്രസിഡന്റ് എം.ഐ. മഹമൂദ്, അഗംങ്ങളായ പി.പി. ജംഹർ, അൻവർ ഹുസൈൻ, എൻ. അഫ്സൽ, എൻ. റമീസ് എന്നിവരാണു രാജിവച്ചതായി അറിയിച്ചത്. ലക്ഷദ്വീപിൽ വരുത്തുന്ന മാറ്റങ്ങൾക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ സ്വപ്നങ്ങളുണ്ടെന്ന് ബിജെപി നേതാവ് അബ്ദുല്ലക്കുട്ടി ചൊവ്വാഴ്ച പ്രതികരിച്ചിരുന്നു. ജനവിരുദ്ധ നയങ്ങള്‍ പുനഃപരിശോധിക്കണമെന്നവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചെന്ന് ലക്ഷദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസീം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണു നേതാക്കളുടെയും പ്രവർത്തകരുടെയും രാജി പ്രഖ്യാപനം

RELATED ARTICLES
- Advertisment -

Most Popular

Recent Comments